2011, ജൂലൈ 16, ശനിയാഴ്‌ച

നിധിയാണ്‌ പോലും നിധി !!!!

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു ലക്ഷം കോടി വിലമതിക്കുന്ന നിധി കണ്ടെത്തി എന്നു പറഞ്ഞു എന്തൊക്കെ പുകിലുകളാ. മലയാളി മനസ്സറിഞ്ഞു മദ്യപിച്ചാല്‍ ഒരു ലക്ഷം കോടി പുകയാവാന്‍ പത്ത് വര്‍ഷം പോലും വേണ്ടാ. എന്നിട്ടാണ് ഒരു ലക്ഷം കോടി രൂപാ എന്നു പറഞ്ഞു നമ്മളെ വിരട്ടാന്‍ നോക്കുന്നത്.....

കേരള മദ്യ വിതരണ കോര്‍പറേഷന്‍ 2006-07 വര്‍ഷത്തില്‍ വിറ്റത് 3,145.29 കോടിയുടെ മദ്യം,, 2007-08 ല്‍ 3,669.14 കോടി, 2008-09 ല്‍ 4,631.00 കോടി, 2009-10 ല്‍ 5,538.90 കോടി, 2010-11 വര്‍ഷത്തില്‍ 6,730.30 കോടി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ടു കേരളം കുടിച്ചത് 23,718.60 കോടിയുടെ മദ്യം. വാര്‍ഷിക ഉപഭോഗത്തിലെ ശരാശരി വര്‍ദ്ധനവ്‌ 21%. ഇതേ നിരക്കില്‍ മലയാളി കുടിച്ചു കൊണ്ടിരുന്നാല്‍ ഒരു ലക്ഷം കോടി തീരുവാന്‍ വേണ്ടത് വെറും 7 വര്‍ഷം!!!!

നിധിയാണ്‌ പോലും നിധി !!!!

6 അഭിപ്രായങ്ങൾ:

 1. അല്പം കൂടി ശ്രമിച്ചാൽ ഏഴെന്നുള്ളത് അഞ്ചാക്കാം.

  മറുപടിഇല്ലാതാക്കൂ
 2. ബീവെരെജെസിനുള്ളിലല്ലേ യഥാര്‍ത്ഥ നിധി !!

  മറുപടിഇല്ലാതാക്കൂ
 3. ഈ നിധി സൂക്ഷിച്ച് വച്ചവരുടെ മണ്ടത്തരം ഓർത്ത് ചിരിക്കാം.അവർ അന്നേ വെള്ളമടി ഒരു ശീലമാക്കിയിരുന്നെങ്കിൽ ഈ നിധിപ്പുകിലുകളുണ്ടാകുമായിരുന്നില്ല.ഛെ! ഓരോ സമയത്തോരോ തോന്നലുകളേ!

  മറുപടിഇല്ലാതാക്കൂ
 4. @ സന്ദീപ് കളപ്പുരയ്ക്കല്‍

  പതിനായിരം കോടി, ലക്ഷം കോടി, പതിനായിരം ലക്ഷം കോടി എന്നൊക്കെ അഴിമതിയെക്കുറിച്ച് ദിനംപ്രതി കേള്‍ക്കുന്ന നമ്മള്‍ക്ക് പതിനായിരം കോടിയുടെ നിധി എന്നു കേട്ടാല്‍ എന്ത് തോന്നാന്‍ അല്ലേ?
  ----------------

  @ സീഡിയൻ

  ഇപ്പോള്‍ കുടിയന്മാര്‍ തമ്മില്‍ നല്ല മത്സരമാണ് ആരാണ് കൂടുതല്‍ കുടിക്കുന്നത് എന്ന കാര്യത്തില്‍. ചാലക്കുടികാരുടെ കുത്തക ഈ ഓണക്കാലത്ത് തകര്‍ക്കും എന്നാണ് കരുനാഗപള്ളിയിലെ കുടിയന്മാര്‍ പറയുന്നത്. മാണി സാര്‍ ഇപ്പോഴേ "കുടിവെള്ള"ത്തിന്റെ വില കൂട്ടിയില്ലേ? ശ്രമിച്ചാല്‍ അഞ്ചു വര്‍ഷം കൊണ്ടു 10000 കോടി തീര്‍ക്കാം.

  ------------------

  @ റഫീക്ക് പൊന്നാനി

  ബീവെരെജെസിനുള്ളിലെ നിധി കഴിച്ചു പലരും നിലത്തു കിടന്നു നിധി തപ്പുന്നത് കണ്ടിട്ടുണ്ട്.

  ---------------

  @ ശങ്കരനാരായണന്‍ മലപ്പുറം

  One Full OK!!

  --------------

  @ വിധു ചോപ്ര

  പണ്ടും വെള്ളമടി ഉണ്ടായിരുന്നു. പക്ഷെ അന്ന് മുഴവന്‍ അയിത്തം ആയിരുന്നല്ലോ. ഇന്നു അയിത്തവും ഇല്ല തൊട്ടുകൂടായ്മയും ഇല്ല. നാനാജാതി മതസ്ഥര്‍ ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിലേയ്ക്ക് ഒരേ വരിയിലൂടെ ചുവടുവയ്ക്കുന്ന സമത്വസുന്ദര ബീവരേജ് കേരളം അല്ലേ ഉള്ളത്.

  മറുപടിഇല്ലാതാക്കൂ

വല്ലതും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോ